പാരിസ്ഥിതിക അനുമതി നൽകാതതിനാൽ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടലിലേക്ക്. പകരം കൊച്ചു കൈ പുസ്തകമിറക്കി വകുപ്പ് മന്ത്രി.

പാരിസ്ഥിതിക അനുമതി നൽകാതതിനാൽ  ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടലിലേക്ക്. പകരം കൊച്ചു കൈ പുസ്തകമിറക്കി വകുപ്പ് മന്ത്രി.
Oct 24, 2024 12:00 PM | By PointViews Editr


തിരുവനന്തപുരം: പാരിസ്ഥിതിക അനുമതി "പുതുക്കി" നൽകാൻ സർക്കാരിന് സമയം കിട്ടാത്തതിനാൽ സംസ്ഥാനത്തെ 250 ൽ അധികം കരിങ്കൽ ക്വാറികളും അനുബന്ധമായി പ്രവർത്തിക്കുന്ന മുന്നൂറിൽ അധികം ക്രഷറുകളും നവംബർ 7 മുതൽ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതിനിടയിൽ വകുപ്പ് മന്ത്രി രാജീവ് ജിയോളജി ആൻഡ് മൈനിങ്ങിൻ്റെ അനന്ത സാധ്യതകളെ കുറിച്ചു കൊച്ചു പുസ്തകം തയാറാക്കി പ്രകാശനം ചെയ്ത് ആത്മസംതൃപ്തി കൊള്ളുകയാണ്. ഈ കൊച്ചു കൈപ്പുസ്തകം കൊണ്ട് 4 കോടി വരുന്ന മലയാളികൾക്ക് എന്ത് കാര്യം എന്ന ചോദ്യം മൂർത്തമാണോ അമൂർത്തമാണോ എന്നൊന്നും ചോദിച്ചേക്കരുത്. ചോദ്യം ജനങ്ങളുടേതാണെങ്കിൽ അമൂർത്തമായിരിക്കുമെന്നും പാർട്ടി സെക്രട്ടറിയുടേയും അടിമകളുടേതും എങ്കിൽ മൂർത്തമായിരിക്കുമെന്നും ഒക്കെ പറയുമെന്ന് കരുതരുത്. കാരണം പാരിസ്ഥിതിക അനുമതി നൽകുന്നതിന് തുല്യമോ ഒരു പടി മുന്തിയതോ ആണ് രാജീവ് മന്ത്രിയുടെ കൊച്ചു പുസ്തകം എന്നതാണ് അതിലെ മേൻമ. കൊച്ചു പുസ്തകത്ത വാഴ്ത്തി സർക്കാർ നൽകുന്ന വിവരം ചുവടെ ചേർക്കുന്നു.

- മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെയും സേവനങ്ങളെയും കാര്യക്ഷമതയോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയ കൈപ്പുസ്തകം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. വകുപ്പ് ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾക്ക് പുറമെ അത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിലേക്കു സമർപ്പിക്കേണ്ടുന്ന രേഖകളെ സംബന്ധിച്ചും വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെ കുറിച്ചും കൈപ്പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഖനന മേഖലയിൽ നിക്ഷേപം നടത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും പുസ്തകം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. സേവനങ്ങളെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കാൻ സാധിക്കും. വകുപ്പിന്റെ വെബ്‌സൈറ്റിലും പുസ്തകത്തിന്റെ പകർപ്പ് ലഭ്യമാക്കും. ചട്ടങ്ങളിലുണ്ടാകുന്ന ഭേദഗതികൾ പെട്ടെന്ന് തിരിച്ചറിയുന്ന തരത്തിൽ അപ്‌ഡേറ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഹോട്ടൽ റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ കെ ഹരികുമാർ, അഡീഷണൽ ഡയറക്ടർ കിഷോർ, ആനി ജൂല തോമസ്, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.


പ്രകൃതി ദുരന്തത്തെ തുടർന്ന് തകർന്നു കിടക്കുന്ന കേരളത്തെ മിനുമിനുക്കണമെങ്കിൽ കരിങ്കല്ലും കരപ്പൊടിയും ഒക്കെ വേണമെന്ന് ഏത് വിവരദോഷിക്കും വിവരമുണ്ടെങ്കിലും തുഗ്ലക്ക് ഭരണാധികാരികൾക്കും അബദ്ധ ബുദ്ധിജീവികൾക്കും വലിയ ബോധ്യമൊന്നുമില്ല. പരിസ്ഥിതിവാദികൾ എന്ന് വിളിക്കപ്പെടുന്ന അവസരവാദികളെ സംബന്ധിച്ചിടത്തോളം പാരിസ്ഥിതിക അനുമതി അന്തരീക്ഷത്തിലെ ചെന്താമരയും മന്ത്രിയുടെ കൊച്ചു പുസ്തകം വെണ്ടുരുത്തിയിലെ കുന്തിരിക്കവും പോലെ മനോഹരമാകുന്നു. എത്ര വീടുകൾ പണിതാലാണ് എന്ന് ചോദിക്കുന്നതിനേക്കാൾ പെട്ടെന്ന് കാര്യം മനസ്സിലാകുന്നത് കേന്ദ്രത്തിലെ മോദി സർക്കാരിനും സംസ്ഥാനത്തെ പിണറായി സർക്കാരിനും ആയിരിക്കേണ്ടതാണ്. അത്രത്തോളം അറിവില്ലെങ്കിലും ഏറ്റവും കുറഞ്ഞത് മോദി - പിണറായി സർക്കാരുകൾക്ക് ഏറ്റവും താൽപര്യമുള്ള വിഷയമായ ശുചി മുറി നിർമ്മാണം മുടങ്ങാതെ നടക്കണമെങ്കിൽ ഈ കല്ലും കൽപ്പൊടിയും മിറ്റലും ഒക്കെ വേണമെന്നത് ഏത് പഞ്ചായത്ത് പ്രസിഡൻ്റിന് പോലും അറിയാം. പക്ഷെ പാരിസ്ഥിതിക അനുമതി സംബന്ധിച്ച് മൂർത്തമായ ചില അന്ധവിശ്വാസങ്ങൾ വകുപ്പ് മന്ത്രിക്ക് മാത്രമല്ല മന്ത്രിയുടെ ഉപദേശകർക്കും പാർട്ടിക്കും വരെയുണ്ട് എന്നതാണ് പ്രശ്നം. എന്തായാലും മന്ത്രി പ്രകാശിപ്പിച്ച കൊച്ചു പുസ്തകം വായിച്ച് നാട്ടുകാർ മൈനിങ്ങിന് ഇറങ്ങുകയും മന്ത്രിയുടെ തന്നെ ജിയോളജിക്ക് പാരിസ്ഥിതിക ലോല ഭാവം വരികയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. വികസന പ്രക്രിയയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഈ കൊച്ചു പുസ്തകം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ '

As environmental clearance is not given Quarries and crushers to closure. Instead, the minister of the department put down the book with a small hand.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories